Tuesday, October 14, 2008

ലോനപ്പേട്ടന്റെ തമാശ

ലോനപ്പേട്ടന്‍ നേരം കുറേയായി പുഴവക്കത്ത് മീന്‍പിടിക്കാനിരിക്കുന്നു, സമയം കുറേ പോയി എന്നല്ലാതെ വലേല്‍ ഒരൊറ്റ മീന്‍ കുടുങ്ങീല്യ. ലോനപ്പേട്ടന്റെ ചെക്കന്‍ ജോപ്പനും കമ്പനിക്ക് ഇരിക്ക്‍ണ്ട്.

ആകെ ഡെസ്പായപ്പോ ലോനപ്പേട്ടന്ന്പറഞ്ഞു:
ഇന്ന് രണ്ട് കിണ്ണന്‍ ബ്രാലിനെ കിട്ട്യാല്‍ അത് പുണ്യാളനങ്ങ്ട്ട് തരാംട്ടാ..

പറഞ്ഞു തീര്‍ന്നതിനു മുന്‍പ് ദേ വലേല്‍ രണ്ട് കിണ്ണന്‍ ബ്രാലോള്!

ബ്രാലിനെ എട്‌ത്ത് കൊട്ടേ വച്ച് ലോനപ്പേട്ടന്‍ വീണ്ടും വലയെറിഞ്ഞു. ഇന്നട്ട് പറഞ്ഞു.. അല്ലാ പുണ്യാളനിപ്പോ എന്തിനാ ബ്രാല് ? നാളെ കിട്ടണത് തന്നാ പോരേ..

പറഞ്ഞു തീര്‍ന്നില്ല്യാ, അയിനും മൂന്‍പ് ശബ്ദംകേട്ടു..
"ബ്ലും..ബ്ലും"...

നോക്കി നിക്കണ ചെക്കന്‍ ജോപ്പന്‍ : അയ്യോ, ഊ.... അപ്പാ, ബ്രാല് വെള്ളത്തില്!

അപ്പോ ലോനപ്പേട്ടന്‍ : ശ്ശോ , ഈ പുണ്യാളന് ഒരു തമാശ പറഞ്ഞാലും മനസ്സിലാവില്ല്യാന്ന് വച്ചാ കഷ്ടാട്ടാ!

7 comments:

തൃശ്ശൂര്‍ ഡാവ് said...

അതിദാരുണമായ കരളലിയിക്കുന്ന ഒരു സംഭവകഥ!

"ലോനപ്പേട്ടന്റെ തമാശ"

കുതിരവട്ടന്‍ :: kuthiravattan said...

കൊള്ളാട്ടാ

തഥാഗതന്‍ said...

കലക്കിട്രാ ഗഡീ
അസാദ്ധ്യ അലക്കാണല്ലാ

കുറുമാന്‍ said...

ഒരൊന്നൊന്നര കുരുപ്പാണല്ലാ ഗഡീ. പോരട്ടെ മുഴുവനങ്ങട്.

nardnahc hsemus said...

ഹഹഹ!...

ഞങടെ നാട്ടിലിത് ചെറുപ്പം മൊതലേ പറഞ്ഞ് കേട്ടിട്ട് ണ്ട്.. കേട്ടപ്പൊ നൊസ്റ്റാള്‍ജിയ! :

കുഞ്ഞിപ്പാലു said...

ജാംബവാന്റെ കാലത്തെ വിറ്റാണല്ലറാ ഗഡി

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ബ്രാലു വെള്ളത്തിലാന്നാ ചൊല്ലുണ്ടായതിങ്ങനെയാണെല്ലേ..