Tuesday, October 14, 2008

ലോനപ്പേട്ടന്റെ തമാശ

ലോനപ്പേട്ടന്‍ നേരം കുറേയായി പുഴവക്കത്ത് മീന്‍പിടിക്കാനിരിക്കുന്നു, സമയം കുറേ പോയി എന്നല്ലാതെ വലേല്‍ ഒരൊറ്റ മീന്‍ കുടുങ്ങീല്യ. ലോനപ്പേട്ടന്റെ ചെക്കന്‍ ജോപ്പനും കമ്പനിക്ക് ഇരിക്ക്‍ണ്ട്.

ആകെ ഡെസ്പായപ്പോ ലോനപ്പേട്ടന്ന്പറഞ്ഞു:
ഇന്ന് രണ്ട് കിണ്ണന്‍ ബ്രാലിനെ കിട്ട്യാല്‍ അത് പുണ്യാളനങ്ങ്ട്ട് തരാംട്ടാ..

പറഞ്ഞു തീര്‍ന്നതിനു മുന്‍പ് ദേ വലേല്‍ രണ്ട് കിണ്ണന്‍ ബ്രാലോള്!

ബ്രാലിനെ എട്‌ത്ത് കൊട്ടേ വച്ച് ലോനപ്പേട്ടന്‍ വീണ്ടും വലയെറിഞ്ഞു. ഇന്നട്ട് പറഞ്ഞു.. അല്ലാ പുണ്യാളനിപ്പോ എന്തിനാ ബ്രാല് ? നാളെ കിട്ടണത് തന്നാ പോരേ..

പറഞ്ഞു തീര്‍ന്നില്ല്യാ, അയിനും മൂന്‍പ് ശബ്ദംകേട്ടു..
"ബ്ലും..ബ്ലും"...

നോക്കി നിക്കണ ചെക്കന്‍ ജോപ്പന്‍ : അയ്യോ, ഊ.... അപ്പാ, ബ്രാല് വെള്ളത്തില്!

അപ്പോ ലോനപ്പേട്ടന്‍ : ശ്ശോ , ഈ പുണ്യാളന് ഒരു തമാശ പറഞ്ഞാലും മനസ്സിലാവില്ല്യാന്ന് വച്ചാ കഷ്ടാട്ടാ!

Monday, October 13, 2008

രണ്ട് തൃശ്ശൂരുകാര്‍

രണ്ട് തൃശ്ശൂരുകാര്‍ തമ്മില്‍ കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടിയാല്‍ ..

" ഡാ ആളിണ്ട്രാ സ്ഥലണ്ട് ട്ടാ"

അല്ലെങ്കില്‍

ഡാ സ്ഥലണ്ട്രാ? ആളിണ്ട് ട്ടാ"

Sunday, October 12, 2008

സൈറന്‍

ഒരു കൊലപാതകത്തിന്റെ വിസ്താരം നടക്കുകയായിരുന്നു തൃശ്ശൂര്‍ മജിസ്ത്രെട്ട് കോടതിയില്‍.

സാക്ഷി കുഞ്ഞു വറീത് , പ്രതിയായ അവറാന്‍,മരിച്ച ഡേവിഡിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത് നേരില്‍ കണ്ടു എന്നാ മൊഴി

ജഡ്ജി : കുത്തുന്നത് നിങ്ങള്‍ കണ്ടോ
വറീത് : ഉവ്വ്.. കണ്ടൂന്നേ
ജഡ്ജി : എന്തു കൊണ്ടാ കുത്തിയത്
വറീത് : നല്ല കിണ്ണന്‍ പൊള്ളാച്ചി കത്ത്യോണ്ട്
ജഡ്‌ജി: അതെങ്ങനെ നിങ്ങള്‍ക്കറിയാം അത് പൊള്ളാച്ചി കഠാരയാണെന്ന്
വറീത് : ഹൈ ഇ, ഇമ്മളത് നേര്‍ത്തെ കണ്‍‌ട്‌ട്ട്ണ്ട്ന്ന്..
ജഡ്‌ജി: പ്രതിയെ നിങ്ങള്‍ക്ക് നേരത്തെ അറിയാമൊ
വറീത് : പിന്നെ അറിയാണ്ട് ഇമ്മ്‌ള്പറയോ ??
ജഡ്‌ജി : ചോദിച്ചതിനു ഉത്തരം പറഞ്ഞാല്‍ മതി. സംഭവം നടക്കുമ്പോള്‍ പ്രതിയുടെ വസ്ത്രം എന്തായിരുന്നു
വറീത് : ലുങ്കി
ജഡ്‌ജി : ലുങ്കിയോ
വറീത് : അല്ലാണ്ട് പിന്നെ ചട്ടേം മുണ്ടും ഇട്വോ ഇഷ്റ്റാ ആണുങ്ങള്‍
(ഓര്‍ഡര്‍..ഓര്‍ഡര്‍ .. ജഡ്ജിയുടെ ചോദ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ കണിശങ്ങളായി)
ജഡ്‌ജി : സംഭവം നടക്കുമ്പോള്‍ സമയം എത്രയായിരുന്നു
വറീത് : കൃത്യം 6 മണി
ജഡ്‌ജി : നിങ്ങളുടെ കയ്യില്‍ വാച്ചുണ്ടോ
വറീത് : ഇല്ല്യാട്ടാ
ജഡ്‌ജി : പിന്നെ എങ്ങനെ സമയം കൃത്യമായി പറയാന്‍ പറ്റി?
വറീത് : പിന്നേ.. മൂഞ്ചാനാ ആമ്പല്ലൂര്‍ ഓട്ടുകമ്പനിയില്‍ സൈറന്‍ വെച്ചേക്കണേ സാറേ?

Saturday, October 11, 2008

ടെലെഗ്രാം

കുന്നംകുളം ഐപ്പച്ചായന്റെ മോന്‍ ആന്റപ്പനെ ഇംഗ്ലണ്ടില്‍ പഠിക്കാനയച്ചു.

ഒരു പള്ളീലച്ചനായിരുന്നു കോളേജിന്റെ പ്രിന്‍സിപ്പാള്‍ - Rev.Father.Munch

പരീക്ഷയില്‍ ആന്റപ്പന്‍ എട്ടു നിലയില്‍ പൊട്ടി. പ്രിന്‍സിപ്പാള്‍,ഐപ്പച്ചായനു ടെലെഗ്രാം അയച്ചു.

"Son Failed" - Father.Munch

അത് വായിച്ച് ഐപ്പച്ചായന്‍ ഒരു ടെലെഗ്രാം തിരികെ അയച്ചു
" വൈ ഷുഡ് ഐ മൂഞ്ച്? യു മൂഞ്ച്"

എസ് ടിഡി

തൃശ്ശൂരങ്ങാടിയില്‍ ഊക്കന്‍ സണ്‍സ് മലഞ്ചരക്ക് കച്ചവടം നടത്തുന്ന മത്തായി ചേട്ടന് എറണാകുളം ഹൈക്കോടതിയില്‍ ഒരുപാട് കേസുകള്‍ ഉണ്ടായിരുന്നു. ഒരു ദിവസം എന്തോ കാരണം കൊണ്ട് മത്തായി ചേട്ടനു കേസിനു പോകാന്‍ പറ്റിയില്ല. മകന്‍ ജോസിനെ വിളിച്ചു പറഞ്ഞു

"ഡാ ശവീ നീ നാളെ എറണാകുളം പോയി കേസ് അറ്റെന്റ് ചെയ്യെ. കേസ് കഴിഞ്ഞതും എന്നെ എസ് ടി ഡി വിളിച്ച് വിവരം അറിയിക്കണം. ചുരുക്കം വാക്കില്‍ കാര്യം പറഞ്ഞോണം ട്രാ ഗഡി. എസ് ടി ഡിക്കൊക്കെ മുടിഞ്ഞ ചാര്‍ജ്ജാ"

പിറ്റേന്ന് ജോസ് അതിരാവിലെ എറണാകുളത്തേക്ക് പൊയി. ഉച്ചയ്ക്ക് ഒരു മണിയാവുമ്പോള്‍ കടയിലേക്ക് ഫോണ്‍ ചെയ്തു

" അപ്പനാ"
"ആരാ ജോസാ"
"ഊമ്പി"

ഫോണ്‍ വെച്ചു