Sunday, October 12, 2008

സൈറന്‍

ഒരു കൊലപാതകത്തിന്റെ വിസ്താരം നടക്കുകയായിരുന്നു തൃശ്ശൂര്‍ മജിസ്ത്രെട്ട് കോടതിയില്‍.

സാക്ഷി കുഞ്ഞു വറീത് , പ്രതിയായ അവറാന്‍,മരിച്ച ഡേവിഡിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത് നേരില്‍ കണ്ടു എന്നാ മൊഴി

ജഡ്ജി : കുത്തുന്നത് നിങ്ങള്‍ കണ്ടോ
വറീത് : ഉവ്വ്.. കണ്ടൂന്നേ
ജഡ്ജി : എന്തു കൊണ്ടാ കുത്തിയത്
വറീത് : നല്ല കിണ്ണന്‍ പൊള്ളാച്ചി കത്ത്യോണ്ട്
ജഡ്‌ജി: അതെങ്ങനെ നിങ്ങള്‍ക്കറിയാം അത് പൊള്ളാച്ചി കഠാരയാണെന്ന്
വറീത് : ഹൈ ഇ, ഇമ്മളത് നേര്‍ത്തെ കണ്‍‌ട്‌ട്ട്ണ്ട്ന്ന്..
ജഡ്‌ജി: പ്രതിയെ നിങ്ങള്‍ക്ക് നേരത്തെ അറിയാമൊ
വറീത് : പിന്നെ അറിയാണ്ട് ഇമ്മ്‌ള്പറയോ ??
ജഡ്‌ജി : ചോദിച്ചതിനു ഉത്തരം പറഞ്ഞാല്‍ മതി. സംഭവം നടക്കുമ്പോള്‍ പ്രതിയുടെ വസ്ത്രം എന്തായിരുന്നു
വറീത് : ലുങ്കി
ജഡ്‌ജി : ലുങ്കിയോ
വറീത് : അല്ലാണ്ട് പിന്നെ ചട്ടേം മുണ്ടും ഇട്വോ ഇഷ്റ്റാ ആണുങ്ങള്‍
(ഓര്‍ഡര്‍..ഓര്‍ഡര്‍ .. ജഡ്ജിയുടെ ചോദ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ കണിശങ്ങളായി)
ജഡ്‌ജി : സംഭവം നടക്കുമ്പോള്‍ സമയം എത്രയായിരുന്നു
വറീത് : കൃത്യം 6 മണി
ജഡ്‌ജി : നിങ്ങളുടെ കയ്യില്‍ വാച്ചുണ്ടോ
വറീത് : ഇല്ല്യാട്ടാ
ജഡ്‌ജി : പിന്നെ എങ്ങനെ സമയം കൃത്യമായി പറയാന്‍ പറ്റി?
വറീത് : പിന്നേ.. മൂഞ്ചാനാ ആമ്പല്ലൂര്‍ ഓട്ടുകമ്പനിയില്‍ സൈറന്‍ വെച്ചേക്കണേ സാറേ?

18 comments:

തൃശ്ശൂര്‍ ഡാവ് said...

"ജഡ്‌ജി: അതെങ്ങനെ നിങ്ങള്‍ക്കറിയാം അത് പൊള്ളാച്ചി കഠാരയാണെന്ന് ?"

അതിക്രൂരമായ ഒരു കൊലപാതകത്തിന്റെ ചുരുളഴുയുന്നു. തുടര്‍ന്നു വായിക്കൂ.. സൈറണ്‍!

ഒല്ലൂര്‍ പ്രാഞ്ചി said...

ഗഡ്യേ എന്തൂട്ട് പെടയാന്റിഷ്ടാ

തഥാഗതന്‍ said...

തെറി ഒഴിവാക്കിയാല്‍ ഇതൊരു നല്ല ബ്ലോഗ്ഗ് ആയി മാറും. തൃശ്ശൂരിലെ ഏതെങ്കിലും ബാറില്‍ വൈകുന്നേരം ചെന്ന് ചുറ്റും ഇരിക്കുന്നവരുടെ സംഭാഷണം ശ്രദ്ധിച്ചാല്‍ മതി,അത്യുഗ്രന്‍ തമാശകള്‍ വീണു കിട്ടും.ഈ തമാശകള്‍ അവര്‍ വേണം എന്നു വെച്ച് പറയുന്നതല്ല. അത് അവരുടെ സംസാര രീതിയാണ്.

തെറി ഒഴിവാക്കാന്‍ അപേക്ഷ

ഊത്തപ്പന്‍ said...

അണ്ടിയാപ്പീസില്‍ ഊത്ത് വെച്ചിരുക്കുന്നത് പിന്നെ ഊമ്പാനാണോ എന്നൊരു പാഠഭേദവും ഈ കഥക്കുണ്ട് ട്രാ ഗഡീ

nardnahc hsemus said...

ഡാ വേ..,
ഇമ്മടേ തഥ മാഷു പറഞ്ഞത് മുന്നേ തോന്നിയതാണ്.. അതുകൊണ്ടു തന്നെയാണ്, കഴിഞ്ഞ പോസ്റ്റില്‍ കമന്റാതിരുന്നതും.

ഇത്തരം തമാശകള്‍ അച്ചടിഭാഷയിലേയ്ക്ക് പകര്‍ത്താതിരിയ്ക്കുന്നതാണ് നമ്മള്‍ക്കും നമ്മുടെ നാടിനും നല്ലത്.. അതങെനെ “പറഞ്ഞ് കേട്ട് “ രസിയ്ക്കുന്നതല്ലേ അതിന്റെ ഒരു രീതി..?

ഇതല്ലാതേയും തൃശൂര്‍കാര്‍ക്ക് ഇഷ്ടം പോലെ കഥകള്‍ പറയാനുണ്ടല്ലോ.. നമ്മള്‍ക്കാണോ മാഷെ പഞ്ഞം? അതിനായി എന്റെ പ്രോത്സാഹനം ദേ മുങ്കൂട്ടി നേരുന്നു... !

:) ചീയേര്‍സ്...

തൃശ്ശൂര്‍ ഡാവ് said...

ഘെഡീസ്,
അവിവാഹിതനും യാതോരു അലമ്പിലിക്കുംമില്യാത്ത ഈ ഞാന്‍ അതിഭയങ്കര ഡീസന്റും ആണെന്ന കാര്യം ശ്രദ്ധിക്കുമല്ലോ? മാത്രമല്ല, ഒരു മാരക രോഗികൂടിയാണ്. തെറി കേട്ടാല്‍ എനിക്ക് വട്ടിളകും. 2 തവണ പടിഞ്ഞാറേ കോട്ട ആസ്പതീടെ മതിലു ചാടീട്ടാ ഞാന്‍ ബ്ലോഗ് അക്കാദമി ക്ലാസിനു പോയി റാങ്കോടെ സര്‍ട്ടിറ്റ് വാങ്ങീട്ട് ഈ ബ്ലോഗ് തൊടങ്ങീത്. മണ്ണണ്ണ വെളിച്ചത്തിലിരുന്നാ ഇന്നും ഞാന്‍ ഈ ബ്ലോഗെഴുതുന്നത്. ആ എന്നെ തെറി വിളിക്കരുത്.

ഇതൊക്കെ ഒരു രസത്തിനല്ലേ. നിങ്ങക്ക് ഇഷ്ടായില്ലെങ്കി പറ ഡാക്കളേ, ഞാനീ ബ്ലോഗ് ഡീലിറ്റ് ചെയ്ത് പീച്ചി ഡാമില്‍ ചാടി ആല്‍മഹത്യ ചെയ്തോളാം. മത്യാ? സമാദാനായ്യാ?

ഇനി മുതല്‍ ഈ ബ്ലോഗില്‍ ഒരൊറ്റ തെറി വാക്ക് കാണില്ല! (അതേതു വാക്കാന്നു തീരുമാനമായിട്ടില്ല, അറീക്ക്യാംട്ടാ)

തൃശ്ശൂര്‍ ഡാവ് said...

nardnahc hsemus said...

നാര്‍ഡ്നാക് ഹെമൂസ്,
താങ്കള്‍ ത്രിശ്ശൂര്‍കാരനാണെന്നറീഞ്ഞതില്‍ ഇമ്മിണി സന്തോഷം. താക്ങ്കള്‍ക്കറിയാവുന്ന വിറ്റുകള്‍ ഇവിടെ കമന്റായി ഇടൂ, അല്ലെങ്കില്‍

trichurwits@gmail.com ഈമെയിലില്‍ അയക്കൂ

നമസ്ക്കാരം

* അല്ലപ്പാ, ദെന്തു പേരാ ഇദ്? മിസ്ര്റര്‍ ഹെമൂസ്?

krish | കൃഷ് said...

“2 തവണ പടിഞ്ഞാറേ കോട്ട ആസ്പതീടെ മതിലു ചാടീട്ടാ ഞാന്‍ ബ്ലോഗ് അക്കാദമി ക്ലാസിനു പോയി റാങ്കോടെ സര്‍ട്ടിറ്റ് വാങ്ങീട്ട് ഈ ബ്ലോഗ് തൊടങ്ങീത്.“

അല്ലാ ഡാവേ, ബ്ലോഗ് അക്കാഡമീടെ സര്‍ട്ടീന്റ് ഉണ്ടല്ലേ, അതോണ്ടാ. ഇപ്പ സംശേം മാറീട്രാ.

ഈ ‘സെമൂസ’ തലതിരിഞ്ഞ ഒരു തൃശ്ശൂര്‍ ക്ടാവാട്ടോ. നോക്കുമ്പോ തലതിരിഞ്ഞ് നോക്ക്യാ മതി.
:)

::: VM ::: said...

ക്ടാവേ
ഇപ്പോഴാണു സമാധാനമായത്, തെറി ഒഴിവാക്കും എന്നു പറഞ്ഞതോടെ. ഇന്നലെ കഷ്ടകാലത്തിനു ക്ടാവിന്റെ ബ്ലോഗിലെ "ഫോളോ ദിസ് ബ്ലോഗ്" എന്നുള്ള ബട്ടന്‍ ചുമ്മാ ഒന്നു ഞെക്കി ഞാന്‍! ദേ കെടക്കുന്നു..എന്റെ പടം ക്ടാവിന്റെ ബ്ലോഗിന്റെ വലതു വശത്ത്! ജീടോക്കിലു ഇമ്മടെ ഗെഡീസൊക്കെ ഒരേ ചോദ്യം.. ഞാനാണോ ക്ടാവ്ന്ന്!

തൊയിരക്കേട് ഒഴിവാക്കാന്‍ ആ ഫോളോ ദ ബ്ലോഗ് ഒപ്ഷന്‍ ഒഴിവാക്കി. എന്നാലും ഇവിടൊക്കെ തന്നെ കാണും ട്ടാ ;)

ഡെയ്ലി ബേസിസിലാണോ പോസ്റ്റിങ്ങ്?

മരുത് പാണ്ടി said...

ഉം ഭേദപ്പെട്ട് വരണിണ്ട്.
നന്നായി കണ്ടാല്‍ മതി

കുതിരവട്ടന്‍ :: kuthiravattan said...

പോസ്റ്റ് കലക്കുന്നുണ്ട്ട്ടാ.

::സിയ↔Ziya said...

തെറി തെറി തെറി!
കപടസദാചാരക്കാര്‍ ഇവിടേം വന്നോ? :)

അഗ്രജന്‍ said...

:)ആ ബ്രേക്കറ്റിലിട്ടത് വല്ലാത്ത ചത്യായിപ്പോയീട്ടാ... :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

:)
ഇത്‌ വേറെ ഒരു രീതിയില്‍ കേട്ടിട്ടുണ്ട്‌.. ( പള്ളിമണി )

Visala Manaskan said...

നന്നായിട്ട്ണ്ട്രവനേ,

ഇദൊക്കെ പഴേദറക്ക്യ. പുദ്യേ പുദ്യേ ഐറ്റംസ് വരട്ടേ.

ഇമ്മളൊക്കെപ്പിന്നെ കൊറേ കാലായിട്ട് പൊറത്തായോണ്ട് പുദ്യേ കദൊന്നും അറിയില്ല ഗഡി.

പിന്നെ തെറി എഴുത്ത് ഗുമ്മില്യാട്ടാ. കൊറേ ആളോള് വായിക്കണ സലല്ലേ? ഈച്ച റോളാവും. (നിര്‍ബന്തണങ്ങെ ആദ്യത്തെ അക്ഷരം വച്ചോ!)

അല്ലക്കല്ലേ?

Jo said...

ഈ "മൂഞ്ചല്‍" എന്ന പ്രയോഗം "ഊമ്പല്‍" എന്നതിനെ സംസ്കരിച്ചതാണോ? തൃശ്ശൂര്‍ക്കാര്‍ (അറ്റ്‌ ലീസ്റ്റ് ടൌണിലും പരിസര പ്രദേശങ്ങളിലും ഉള്ളവരെങ്കിലും) മൂഞ്ചല്‍ എന്ന് പറഞ്ഞു കേട്ടിട്ടില്ല.

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

ഡേഷിനല്ലാ അല്ലേ ആമ്പല്ലൂർ ഷെയറം..!

Prakash chirakkal said...

അയ്യയ്യേ ബ്ലോഗുകളും നാറാന്‍ തൊടങ്ങി